Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P Muhammad Shammas

മ​ന്ത്രി​യും പോ​ലീ​സും നാ​ണം​കെ​ട്ടു: പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്

ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ ന​ട​ന്ന ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തെ വ​ധ​ശ്ര​മ​മാ​ക്കി മാ​റ്റാ​ൻ ശ്ര​മി​ച്ച മ​ന്ത്രി​യും സി​പി​എ​മ്മും പോ​ലീ​സും കെ​എ​സ്‌‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​തോ​ടെ നാ​ണം കെ​ട്ട് അ​പ​ഹാ​സ്യ​രാ​യെ​ന്ന് കെ​എ​സ്‌‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്.

രാ​ഷ്‌​ട്രീ​യ യ​ജ​മാ​ന​ന്മാ​രെ പ്രീ​ണി​പ്പി​ക്കാ​ൻ കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്കെ​തി​രേ ക​ള്ള​ക്കേ​സ് കെ​ട്ടി​ച്ച​മ​ച്ച പോ​ലീ​സ് വ​രും​നാ​ളു​ക​ളി​ൽ ഇ​തി​ന് മ​റു​പ​ടി പ​റ​യേ​ണ്ടി വ​രും. മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു​വെ​ന്ന് എ​ഫ്ഐ​ആ​റി​ൽ ക​ള്ളം എ​ഴു​തി​ച്ചേ​ർ​ത്ത പോ​ലീ​സി​ന്, കോ​ട​തി​യി​ൽ ക​രി​ങ്കൊ​ടി​യ​ല്ലാ​തെ മ​റ്റൊ​ന്നും ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കി​ട​യി​ൽ കേ​വ​ലം "ഉ​ന്തും ത​ള്ളു​മാ​ണ്' ഉ​ണ്ടാ​യ​തെ​ന്നു​മു​ള്ള പോ​ലീ​സു​കാ​രു​ടെ​ത​ന്നെ മൊ​ഴി​ക​ൾ കോ​ട​തി ഗൗ​ര​വ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ട​തെ​ന്നും പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ് പ​റ​ഞ്ഞു.

Latest News

Corehub Up